ഇനി ടെലിവിഷന്‍ കാഴ്ച അടുത്ത ലവല്‍; സാംസങിന്റെ പ്രീമിയം എഐ ക്യുഎല്‍ഇഡി ടിവി സീരീസുകളും ക്രിസ്റ്റല്‍ ക്ലിയര്‍ 4കെ യുഎച്ച്ഡി ടിവിയും ഇപ്പോള്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നും സ്വന്തമാക്കാം | Samsung's premium AI QLED TV

Samsung's premium AI QLED TV
Published on

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ എഐ കരുത്തോടുകൂടിയ ക്യുഎല്‍ഇഡി ടിവിയും ക്രിസ്റ്റല്‍ ക്ലിയര്‍ 4കെ യുഎച്ച്ഡി ടിവിയും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സാംസങ്.കോം എന്നീ പ്ലാറ്റ്ഫോമുകളില്‍ മെയ് 1 മുതല്‍ വില്‍പ്പന ആരംഭിച്ചു. ടെലിവിഷന്‍ കാഴ്ചാനുഭവത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി എഐ ഫീച്ചറുകളോടുകൂടിയ ക്യുഎല്‍ഇഡി സീരീസ് - ക്യുഇഎഫ്1, ക്രിസ്റ്റല്‍ ക്ലിയര്‍ 4കെ യുഎച്ച്ഡി സീരീസുകളില്‍ യുഇ81, യുഇ84, യുഇ86 എന്നീ മോഡലുകളാണ് സാംസങ് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്. സമാനതകളില്ലാത്ത വ്യക്തത, നിറം, അതിമനോഹരമായ കാഴ്ചാനുഭവം എന്നിവ ഇവയിലൂടെ സാംസങ് ഉറപ്പുനല്‍കുന്നു.

ഈടും മികച്ച കളര്‍ കൃത്യതയും ഉറപ്പുനല്‍കുന്നതിനായി റിയല്‍ ആന്‍ഡ് സേഫ് ക്വാണ്ടം ഡോട് ടെക്നോളജിയാണ് ക്യുഎല്‍ഇഡി ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ കാഡ്മിയം രഹിതവുമാണ്. ക്യാന്‍സറിന് കാരണമായേക്കാവുന്ന കാഡ്മിയം ഒഴിവാക്കുന്നതിലൂടെ മികച്ച പ്രകടനത്തിനൊപ്പം സുരക്ഷയും ഉറപ്പുവരുത്തുന്നു.

കൃത്യതയാര്‍ന്ന ദൃശ്യങ്ങളും, വ്യക്തതയുള്ള ശബ്ദവും ഒപ്പം കൂടുതല്‍ വ്യക്തിഗത കാഴ്ചാനുഭവവും നല്‍കുന്നതിനായി സാംസങിന്റെ ഏറ്റവും പുതിയ ക്യു4 എഐ പ്രൊസസറിലൂടെ കണ്ടന്റുകള്‍ തത്സമയം അനലൈസ് ചെയ്യുകയും ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. സാംസങ് വിഷന്‍ എഐ രംഗങ്ങള്‍ തിരിച്ചറിഞ്ഞ് പിക്ചര്‍ ക്വാളിറ്റി മെച്ചപ്പെടുത്തുന്നു. സാംസങിന്റെ ക്നോക്സ് സെക്യൂരിറ്റി ഉപഭോക്താവിന്റെയും കണക്ട് ചെയ്യപ്പെട്ടിരുന്ന ഡിവൈസുകളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നു. കൂടാതെ പുതിയ ലൈനപ്പില്‍ പരിമിതിയില്ലാത്ത സൗജന്യ കണ്ടന്റും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. അധിക ചിലവുകളില്ലാതെ വിനോദത്തിന്റെ പുതിയലോകം ഇതുവഴി ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തും.

സാംസങിന്റെ പുതിയ യുഎച്ച്ഡി മോഡലുകളില്‍ ക്രിസ്റ്റല്‍ ക്ലിയര്‍ 4കെ റസല്യൂഷ്യനാണ് വാഗ്ദാനം ചെയ്യുന്നത്. നൂതന ക്രിസ്റ്റല്‍ 4കെ പ്രൊസസര്‍ ഈ മോഡലുകള്‍ക്ക് കരുത്ത് പകരുന്നു. 4കെ അപ്സ്‌കെയിലിംഗിലൂടെ കുറഞ്ഞ റസല്യൂഷനിലുള്ള കണ്ടന്റുകളെ 4കെ ക്വാളിറ്റിയോളം എത്തിക്കുവാനും ഈ മോഡലുകള്‍ക്ക് സാധിക്കും. പര്‍കളര്‍ ഫീച്ചറിലൂടെ ഏറ്റവും മികച്ച കാഴ്ചാനുഭവം തന്നെ ഉറപ്പുനല്‍കുന്നു. ഒടിഎസ് ലൈറ്റ് ടെക്നോളജി മികച്ച ശബ്ദവും ഉറപ്പാക്കുന്നു. പരിധിയില്ലാത്ത സൗജന്യ കണ്ടന്റുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം എന്റര്‍ടെയ്ന്‍മെന്റുംലഭ്യമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com