ഇന്ത്യയില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്‍പ്പന നടത്തുന്ന ആദ്യ ബ്രാന്‍ഡായി സാംസങ്

Samsung
Published on

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് 2024 കലണ്ടര്‍ വര്‍ഷത്തില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്‍പ്പന നടത്തി. ടെലിവിഷന്‍ വ്യവസായ മേഖലയില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്ന ആദ്യ കമ്പനിയാണ് സാംസങ്. വലിയ സ്‌ക്രീന്‍, എഐ ഫീച്ചറുകള്‍ എന്നിവയോടുകൂടിയ ടെലിവിഷനുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും സാംസങിന്റെ പ്രീമിയം മോഡലുകളും ഒരുമിച്ച് ചേരുമ്പോള്‍ 2025ല്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകുമെന്നും സാംസങ് പ്രതീക്ഷിക്കുന്നു.

2024 സാംസങ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു വര്‍ഷമായിരുന്നു. 10000 കോടി രൂപയുടെ വില്‍പ്പന നടത്തുവാന്‍ സാംസങിന് സാധിച്ചു. വീടുകളില്‍ സിനിമാറ്റിക് കാഴ്ചാനുഭവം ഉറപ്പുനല്‍കുന്ന പുതിയ എഐ മോഡല്‍ ടെലിവിഷനുകളിലൂടെ വളര്‍ച്ച വീണ്ടും ഉയര്‍ത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ കരുത്തോടുകൂടിയ നവീന മോഡലുകളാല്‍ ഇന്ത്യയുടെ പ്രീമിയം ടെലിവിഷന്‍ മേഖലയില്‍ മുന്നില്‍ നില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട് - സാംസങ് ഇന്ത്യ വിഷ്യല്‍ ഡിസ്പ്ലേ ബിസിനസ് സീനിയര്‍ ഡയറക്ടര്‍ വിപ്ലേഷ് ഡങ് പറഞ്ഞു.

നിയോ ക്യുഎല്‍ഇഡി 8കെ, നിയോ ക്യുഎല്‍ഇഡി 4കെ, ഒഎല്‍ഇഡി, ക്യുഎല്‍ഇഡി എന്നിങ്ങനെ വിവിധ ശ്രേണികളില്‍ 40ലധികം എഐ ടെലിവിഷന്‍ മോഡലുകള്‍ 2025ല്‍ സാംസങ് പുറത്തിറക്കിക്കഴിഞ്ഞു. സാംസങ് വിഷന്‍ എഐ ടെലിവിഷന്‍ സ്‌ക്രീനുകളെ സ്മാര്‍ട്ടാക്കുകയും പുതിയ കാഴ്ചാനുഭവം നല്‍കുകയും ചെയ്യുന്നു. 49490 രൂപ മുതല്‍ 1100000 രൂപ വരെയാണ് സാംസങിന്റെ 2025 മോഡല്‍ ടെലിവിഷനുകളുടെ നിരക്കുകള്‍. എഐ അപ്സ്‌കെയിലിംഗ് പ്രൊ, ഗ്ലെയര്‍ ഫ്രീ വ്യൂവിംഗ്, ജനറേറ്റീവ് ആര്‍ട്ട് വാള്‍പേപ്പറുകള്‍ തുടങ്ങിയ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com