
മുംബൈ: രാമക്ഷേത്രത്തിനു സമാനമായ തർക്കം എല്ലായിടത്തും ആവർത്തിക്കേണ്ടതില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യ വലിയ വൈവിധ്യങ്ങൾ ഉള്ള രാജ്യമാണെന്നും ഇന്ത്യയിൽ എങ്ങനെയാണ് മത സൗഹാർദം നിലനിൽക്കുന്നതെന്ന് ലോകത്തിനു മുന്നിൽ തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം ഒരു വികാരമായിരുന്നു. എന്നാൽ എല്ലായിടത്തും ഇത് ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Mohan Bhagwat)
സംഭൽ, അജ്മീർ ഉൾപ്പടെയുള്ളിടത്ത് തർക്കങ്ങൾ നിലനിൽക്കെയാണ് ഭാഗവതിന്റെ പ്രതികരണം. എല്ലാ ക്ഷേത്രങ്ങളിലും ശിവലിങ്കം തേടേണ്ടതില്ലെന്ന് നേരത്തേ ഭാഗവത് പറഞ്ഞിരുന്നു.