
സംഭൽ വിഷയത്തിൽ ഡൽഹിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ യുപി ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം. യുപി ഭവന് മുന്നിൽ എസ്എഫ്ഐ, എഐഎസ്എ തുടങ്ങിയ സംഘടകളുടെ പ്രതിഷേധത്തിന് നേരെയാണ് പൊലീസ് അക്രമം നടത്തിയത്. ജെഎൻയു വിദ്യാർത്ഥി യൂണിയന്‍റെ അധ്യക്ഷൻ ധനഞ്ജയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാർച്ച് യുപി ഭവന് മുന്നിലെത്തിയപ്പോൾ പോലീസ് തടഞ്ഞു. പിന്നീട് മർദ്ദനം അഴിച്ചുവിടുകയായിരുന്നു. കേസിലെ ഹരജിക്കാരനായ വിഷ്ണു ശങ്കറിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളോടെയാണ് പ്രതിഷേധക്കാർ വന്നത്.