Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeNationalശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും | Sabarimala

ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും | Sabarimala

🎙️ Latest Podcast

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. കേസിൽ സുപ്രധാന കക്ഷിയായ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കുക. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ബോർഡിനായി ഹാജരാകും.(Sabarimala women’s entry, Arguments to continue in Supreme Court today)

ശബരിമലയിലെ പാരമ്പര്യ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വിശ്വാസപരമായ കാര്യങ്ങളിൽ കോടതി ഇടപെടരുത് എന്നുമാണ് ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ നിലപാട്. വാദത്തിൽ മൂന്നാമതായാണ് ബോർഡിന് സമയം അനുവദിച്ചിട്ടുള്ളത്. ബോർഡിന്റെ വാദം പൂർത്തിയായാൽ കേരള സർക്കാരിന്റെ ഭാഗം കേൾക്കും. കേസിലെ കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ ഇന്നലെ പൂർത്തിയായിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നാഗരത്ന നടത്തിയ പരാമർശങ്ങൾ നിയമവൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ശബരിമലയിൽ യുവതീപ്രവേശം ആവശ്യപ്പെട്ട് ആദ്യമായി കോടതിയെ സമീപിച്ചവർ യഥാർത്ഥ വിശ്വാസികളല്ലെന്നും, അത്തരക്കാരുടെ ഹർജി കോടതി സ്വീകരിക്കേണ്ടതില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചത്. യുവതീപ്രവേശം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പ വിശ്വാസി ഹർജി നൽകിയിട്ടുണ്ടോ? വിശ്വാസികൾ അല്ലാത്തവർ എങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് എന്നും അവർ ചോദിച്ചു. പലരും പ്രത്യേക അജണ്ടകളുമായാണ് പൊതുതാൽപര്യ ഹർജികളുമായി കോടതിയിലെത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഏതൊക്കെ ആചാരങ്ങളാണ് അന്ധവിശ്വാസമെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ രണ്ട് നിരീക്ഷണങ്ങളും തമ്മിലുള്ള നിയമപരമായ പോരാട്ടമാകും വരും ദിവസങ്ങളിൽ കോടതിയിൽ നടക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.