ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ ഏഴ് വയസ്സുകാരിയും ഉൾപ്പെടുന്നു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.(Sabarimala pilgrims' vehicle hits lorry in Karnataka, 4 dead)
കൊപ്പള ജില്ലയിലാണ് അപകടം നടന്നത്. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുടെ പുറകിലേക്ക് ഇടിക്കുകയായിരുന്നു.
ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.