ഡല്‍ഹി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന എസ്‌ഐടി സംഘത്തെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി ലോക്സഭയിൽ. വലിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കോടതി മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണം.ശബരിമലയിലെ സ്വര്‍ണം വീണ്ടെടുക്കാനുള്ള നടപടികള്‍ വേണം.
പല പ്രമുഖരും ഇപ്പോഴും മറയ്ക്ക് പുറത്താണ്. ഇവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍കൊണ്ടുവരണം. ശബരിമലയില്‍ വലിയ ആചാരലംഘനം നടക്കുകയാണ്. വിശ്വാസികളെ മുറിപ്പെടുത്തുന്ന കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.