‘ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്’: പാകിസ്ഥാന് പരോക്ഷമായി മുന്നറിയിപ്പ് നൽകി എസ് ജയശങ്കർ | S Jayasankar

‘ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്’: പാകിസ്ഥാന് പരോക്ഷമായി മുന്നറിയിപ്പ് നൽകി എസ് ജയശങ്കർ | S Jayasankar

ഇരുരാജ്യങ്ങളും തങ്ങളുടെ പരമാധികാരം പരസ്പരം ലംഘിക്കാൻ പാടില്ലെന്നും ജയശങ്കർ അറിയിച്ചു.
Published on

ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടക്കുന്ന എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പ് നൽകി.( S Jayasankar )

അദ്ദേഹം പറഞ്ഞത് ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നാണ്. അതോടൊപ്പം, അയൽരാജ്യങ്ങൾക്കിടയിൽ അവിശ്വാസപൂർണമായ അന്തരീക്ഷമുള്ളത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തങ്ങളുടെ പരമാധികാരം പരസ്പരം ലംഘിക്കാൻ പാടില്ലെന്നും ജയശങ്കർ അറിയിച്ചു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഒരുക്കിയ അത്താഴ വിരുന്നിനിടയിൽ അദ്ദേഹത്തിന് കൈകൊടുത്തെങ്കിലും പ്രത്യേക ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായിരുന്നില്ല.

Times Kerala
timeskerala.com