
ന്യൂഡൽഹി: ശശി തരൂരിന്റെ നിലപാടുകളോട് എല്ലാക്കാലവും ബഹുമാനമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഡൽഹിയിൽ സ്വകാര്യ ചടങ്ങിനിടെ യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഗവൺമെൻറിനെ പ്രകീർത്തിച്ച ശശി തരൂരിന്റെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ശശി തരൂരിന്റെ നിലപാടുകളെ, പ്രത്യേകിച്ച് സർക്കാറിനോടുള്ളവയെ എല്ലാക്കാലത്തും ആദരവോടെയാണ് കാണുന്നത്. റഷ്യ- യുക്രെയിൻ യുദ്ധത്തിൽ പ്രശ്നകേന്ദ്രീകൃതമായ നിലപാടാണ് ഇന്ത്യൻ സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.