താരിഫ് യുദ്ധത്തിനിടയിൽ ഇന്ത്യ സന്ദർശിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ; വിവരം സ്ഥിരീകരിച്ച് അജിത് ഡോവൽ | Russian President Vladimir Putin

മോസ്കോയിലേക്കുള്ള സന്ദർശന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Russian President Vladimir Putin
Published on

മോസ്കോ: ഈ വർഷം അവസാനത്തോടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്(Russian President Vladimir Putin). ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോസ്കോയിലേക്കുള്ള സന്ദർശന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന വിവരത്തിൽ "ആവേശഭരിതനും ആഹ്ലാദഭരിതനുമാണ്" എന്ന് ഡോവൽ വ്യക്തമാക്കി. ഇന്ത്യ-റഷ്യ ഉച്ചകോടികളെ ഉഭയകക്ഷി ബന്ധങ്ങളിലെ "നിർണ്ണായക നിമിഷങ്ങൾ" ആകുമെന്നും അജിത് ഡോവൽ പറഞ്ഞു. അതേസമയം വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്ന തീയതികൾ സംബന്ധിച്ച് അന്തിമ തീരുമാനങ്ങൾ നടക്കുന്നതേയുള്ളു.

Related Stories

No stories found.
Times Kerala
timeskerala.com