ഡല്‍ഹി : ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക പരിപാടികള്‍ നാളെ നടക്കും.
ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ രാജ്യത്തിന്റെ ഹൃദ്യമായ സ്വീകരണമാണ് ഏറ്റുവാങ്ങിയത്. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എന്നി വ്‌ളാഡിമിര്‍ പുടിനെ ആലിംഗനം ചെയ്ത് ഹസ്തദാനം ചെയ്ത് സ്വീകരിക്കുകയായിരുന്നു. ഇരുവരും ഒരേകാറില്‍ ഒരുമിച്ചാണ് പുതിനായി ഒരുക്കിയ താമസസ്ഥലത്തേക്ക് പോയത്.
ഇന്ന് രാത്രി പ്രധാനമന്ത്രി മോദിയും പുതിനും അത്താഴവിരുന്നില്‍ പങ്കെടുക്കും. രണ്ട് ദിവസം പുതിന്‍ ഇന്ത്യയില്‍ തങ്ങും. നാളെ രാവിലെ രാഷ്ട്രപതി ദൗപതി മുര്‍വുമായ് റഷ്യന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി മോദിയോടൊപ്പം 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും.