
റഷ്യ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കീവ് 'ഇന്ത്യയുടെ സംഭാവന'യെ ആശ്രയിക്കുന്നുവെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി(Russia-Ukraine War). ആഗസ്റ്റ് 16 ന് സ്വാതന്ത്ര്യദിനാശംസകൾക്ക് സെലെൻസ്‌കിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി ഉക്രെയ്‌നിലെ ജനങ്ങൾക്ക് സമാധാനവും പുരോഗതിയും നിറഞ്ഞ ഭാവി ആശംസിച്ചിരുന്നു. ഇതിന് മറുപടിയായി സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സെലെൻസ്‌കി ഇന്ത്യയുടെ സഹായം ആശ്രയിക്കുന്നുവെന്ന് അറിയിച്ചത്.
"ലോകം മുഴുവൻ ഈ ഭയാനകമായ യുദ്ധം അന്തസ്സോടെയും ശാശ്വത സമാധാനത്തോടെയും അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യയുടെ സംഭാവന ഞങ്ങൾ പ്രതീക്ഷിക്കുന്നു" - സെലെൻസ്‌കി വ്യക്തമാക്കി