റഷ്യ- ഉക്രെയിൻ യുദ്ധം: അലാസ്കയിൽ നടക്കുന്ന റഷ്യ-യുഎസ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഇന്ത്യ | Russia-Ukraine War

അഗസ്റ്റ് 15 ന് അലാസ്‌കയിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക.
Russia-Ukraine War
Published on

ന്യൂഡൽഹി: റഷ്യ- ഉക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ നടത്തുന്ന യുഎസ്-റഷ്യ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ(Russia-Ukraine War). അഗസ്റ്റ് 15 ന് അലാസ്‌കയിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക.

ഇന്ത്യ, ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിൽ സാധ്യമായ വഴിത്തിരിവായി വരാനിരിക്കുന്ന ഉച്ചകോടിയെ അംഗീകരിക്കുകയും ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്നുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത് എന്നത് ശ്രദ്ധേയമാണ്.

"2025 ഓഗസ്റ്റ് 15 ന് അലാസ്കയിൽ ഒരു കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യൻ ഫെഡറേഷനും തമ്മിൽ എത്തിച്ചേർന്ന ധാരണയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു"- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com