
ന്യൂഡൽഹി: ഉക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ഇന്ത്യക്കാരെ സൈനിക വേഷത്തിൽ യുദ്ധമുഖത്തേക്ക് തള്ളിവിടുന്നത് ശ്രദ്ധയിൽപെട്ടതായി ഇന്ത്യ(Russia-Ukraine conflict). സംഭവത്തിൽ റഷ്യൻ സൈന്യത്തിൽ ചേരാനുള്ള എല്ലാ വാഗ്ദാനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും കേന്ദ്രം ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി.
മോസ്‌കോയിലുളള ഇന്ത്യക്കാരെ റഷ്യ, ഉക്രെയ്ൻ അതിർത്തികളിലേക്ക് തള്ളിവിടുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡൽഹിയിലെയും മോസ്കോയിലെയും റഷ്യൻ അധികാരികളുമായി ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
റഷ്യ പിടിച്ചെടുത്ത സെലിഡോവ് എന്ന പട്ടണത്തിൽ നിന്നും 2024 നവംബറിൽ ഫോണിൽ ബന്ധപ്പെട്ട രണ്ടുപേരാണ് വിവരം പുറംലോകത്തെ അറിയിച്ചത്. റഷ്യ 13 ഓളം ഇന്ത്യക്കാരെ ഇത്തരത്തിൽ ഉപയോഗിച്ചതായും പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ പറയുന്നു.