ഡൽഹി : ഇന്ത്യയ്ക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകാൻ റഷ്യ . റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം കിഴിവ് നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി മുൻപ് നടത്തിയത് പോലെത്തന്നെ തുടരും. കിഴിവ് ഏകദേശം അഞ്ച് ശതമാനമായിരിക്കും, ഇതിൽ വ്യത്യാസം വരാം. ബിസിനസുകാർ തമ്മിലുള്ള വിഷയമാണത്. ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ഊർജ്ജ സഹകരണം തുടരുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ബന്ധത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, ജൂലൈയിലും ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 34% റഷ്യയിൽ നിന്നായിരുന്നവെന്ന് പുറത്ത് വരുന്ന കണക്കുകൾ. മൊത്തം 4.44 മില്യൻ ബാരൽ എണ്ണയാണ് കഴിഞ്ഞമാസം ഇന്ത്യ വാങ്ങിയത്. ഇത് 2023 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയുമാണ്.റഷ്യ കഴിഞ്ഞാൽ ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുന്നത്.