ന്യൂഡൽഹി : കഴിഞ്ഞ മാസം സൈനിക സംഘർഷത്തിനിടയിൽ പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്ക് വഹിച്ച എസ്-400 ട്രയംഫ് സർഫസ്-ടു-എയർ മിസൈൽ സിസ്റ്റങ്ങളുടെ ശേഷിക്കുന്ന രണ്ട് സ്ക്വാഡ്രണുകൾ 2026-27 ആകുമ്പോഴേക്കും കൈമാറുമെന്ന് റഷ്യ വ്യാഴാഴ്ച അറിയിച്ചതായി റിപ്പോർട്ട്.(Russia to deliver remaining S-400 air defence system squadrons by 2026-27)
റഷ്യ-ഉക്രെയ്ൻ യുദ്ധം കാരണം എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ നാലാമത്തെയും അഞ്ചാമത്തെയും സ്ക്വാഡ്രണുകളുടെ വിതരണം വൈകി. ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലൂസോവും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
2018 ൽ ഒപ്പുവച്ച 5.43 ബില്യൺ ഡോളർ (40,000 കോടി രൂപ) കരാർ പ്രകാരം, 2023 അവസാനത്തോടെ ഇന്ത്യ അഞ്ച് സ്ക്വാഡ്രണുകളും നേടേണ്ടതായിരുന്നു.