
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിൽ റഷ്യയുടെ ആദ്യത്തെ മൂന്ന് യൂണിറ്റ് പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വിജയകരമായി വിന്യസിച്ചിരുന്നു(Operation Sindoor). 2026 ഓടെ ശേഷിക്കുന്ന 2 യൂണിറ്റ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ സമയബന്ധിതമായി ഇന്ത്യയ്ക്ക് നൽകുമെന്ന് റഷ്യ വ്യക്തമാക്കി.
ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ റോമൻ ബാബുഷ്കിൻ വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓപ്പറേഷൻ സിന്ദൂരിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളിൽ ഇന്ത്യയുടെ എസ്-400 സംവിധാനങ്ങൾ ശത്രു ഡ്രോണുകളും മിസൈലുകളും വിജയകരമായി തടഞ്ഞിരുന്നു. ഇനി ശേഷിക്കുന്ന 2 യൂണിറ്റുകൾ കൂടി ലഭിക്കുന്നതോടെ പ്രതിരോധ മേഖലയിൽ ഇന്ത്യ ശക്തിയാർജ്ജിക്കും.