
ന്യൂഡൽഹി: യുഎസിൽ നിന്നുള്ള സമ്മർദ്ദവും ഉപരോധങ്ങളും തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക്, എണ്ണയ്ക്ക് 5% കിഴിവ് വാഗ്ദാനം ചെയ്ത് റഷ്യ(oil discount). ഇന്ത്യയിലെ റഷ്യയുടെ ഡെപ്യൂട്ടി വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ഊർജ്ജ സഹകരണം തുടരുമെന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തൽ.
അതേസമയം, റഷ്യയുടെ എണ്ണ വാങ്ങി ഉക്രെയ്നിലെ യുദ്ധത്തിന് ഇന്ത്യ ധനസഹായം നൽകുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഇറക്കുമതി ഉത്പന്നങ്ങൾക്ക് മേൽ 50% തീരുവ ചുമത്തുകയും ചെയ്തിരുന്നു.