ന്യൂഡൽഹി : രാജ്യത്ത് ആർ.എസ്.എസിനെ നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന തള്ളി ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ രംഗത്തെത്തി. മുൻ അനുഭവങ്ങളിൽ നിന്ന് ഖാർഗെ പഠിക്കണം എന്ന് ഹൊസബലേ പ്രതികരിച്ചു.(RSS cannot be banned, Dattatreya Hosabale rejects Kharge's statement)
രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർ.എസ്.എസും ബി.ജെ.പി.യുമാണെന്നും, അതിനാൽ ആർ.എസ്.എസിനെ നിരോധിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്.
"നിരോധിക്കാൻ തക്കതായ കാരണം വേണം. രാജ്യത്തെ സുരക്ഷ ഉറപ്പാക്കാനും സംസ്കാരത്തെ സംരക്ഷിക്കാനുമാണ് ആർ.എസ്.എസ്. പ്രവർത്തിക്കുന്നത്. മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും ജനങ്ങളും കോടതിയും വിധിയെഴുതി. ആർ.എസ്.എസ്. മുന്നോട്ട് പോകുകയാണ്. സമൂഹം ആർ.എസ്.എസിനെ അംഗീകരിച്ചുകഴിഞ്ഞു," എന്നും ദത്താത്രേയ ഹൊസബലേ വ്യക്തമാക്കി.