
റൂർക്കല: സെക്ടർ-5 മാർക്കറ്റിലെ ഒരു തുണിക്കടയിൽ നിന്ന് 90,000 രൂപ മോഷണം പോയി(theft). ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ബാങ്കിൽ നിന്നും പിൻവലിച്ച പണം അടങ്ങിയ ബാഗ് കടയുടമ ക്യാഷ് കൗണ്ടറിലെ കസേരയിൽ വച്ചിരുന്നു.
ഇവിടെ നിന്നാണ് ഉപഭോക്താക്കളെന്ന വ്യാജേനയെത്തിയ രണ്ടു പേർ ബാഗ് മോഷ്ടിച്ചത്. ഇവർ കടയിൽ എത്തിയ ശേഷം അവരിൽ ഒരാൾ 50 രൂപയ്ക്ക് ഒരു തൂവാല വാങ്ങി പുറത്തേക്ക് പോയി. എന്നാൽ ഉടമയുടെ ശ്രദ്ധ തെറ്റിയ സമയം കൂട്ടാളി ബാഗ് എടുത്ത് പുറത്തേക്ക് ഓടുകയിരുന്നു.
എന്നാൽ പിന്നീടാണ് ഉടമ സംഭവം അറിയുന്നത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.