
ഹസാരിബാഗ് : ജാർഖണ്ഡിലെ കട്കംദാഗ് ബ്ലോക്കിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു കസ്റ്റമർ സർവീസ് പോയിന്റിൽ നിന്ന് 2.5 ലക്ഷം രൂപ കൊള്ളയടിച്ചു(loot). സ്ഥാപന ഉടമയെ തോക്ക് ചൂണ്ടി നിർത്തിയാണ് പണം കവർന്നത്. 2 പേരാണ് കവർച്ചയ്ക്ക് എത്തിയത്.
ഓഫീസ് തുറന്നയുടൻ തന്നെയാണ് സംഭവം നടന്നത്. പണം കവർന്ന ശേഷം ഓഫീസിന്റെ ഷട്ടർ വലിച്ചു താഴ്ത്തിയാണ് പ്രതികൾ രക്ഷപെട്ടത്. ഉടൻ തന്നെ സ്ഥാപന ഉടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം 10,000 രൂപ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ സ്ഥാപനത്തിലേക്ക് വന്നതെന്ന് സ്ഥാപന ഉടമ മൊഴി നൽകി.