
ന്യൂഡൽഹി: റോസ്ഗർ മേളയുടെ കീഴിൽ 51,000-ത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി(Rozgar Mela). ഇന്ന് നടന്ന റോസ്ഗർ മേളയുടെ 16- മത് പതിപ്പിൽ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിക്കപ്പെട്ട വ്യക്തികൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നിയമന കത്തുകൾ നൽകിയത്.
തിരഞ്ഞെടുക്കപ്പെട്ടവർ റെയിൽവേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, തൊഴിൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിൽ നിയമിതരാകും. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോസ്ഗർ മേള സംരംഭത്തെ കേന്ദ്രമന്ത്രിമാർ പ്രശംസിച്ചു. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങൾ അവർ ചൂണ്ടിക്കാട്ടി.