ഗാന്ധിനഗർ : ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്‌വേ തകർന്നു വീണ് ആറ് മരണം. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോവുകയായിരുന്ന റോപ്‌വേയുടെ കേബിൾ പൊട്ടിയാണ് ട്രോളി തകർന്നുവീണത്.
ശനിയാഴ്ച വൈകുന്നേരം 3:30 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ രണ്ട് ലിഫ്റ്റ്മാൻമാരും രണ്ട് തൊഴിലാളികളും ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കുന്നിൻ മുകളിലെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. മുകളിലേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കാർഗോ റോപ്‌വേ ട്രോളി, കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു.