

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ വീണ്ടും അച്ഛനായി. താരത്തിന് ആൺകുഞ്ഞ് ജനിച്ചതെന്നും കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. 2018 ലാണ് രോഹിത് – റിതിക ദമ്പതികൾക്ക് ആദ്യ കുഞ്ഞ് ജനിച്ചത്.(Rohit Sharma)
ഓസ്ട്രേലിയായിലേക്ക് തിരിച്ച ഇന്ത്യൻ ടീമിന്റെ ആദ്യ സംഘത്തിനൊപ്പം രോഹിത് പോയിരുന്നില്ല. ഭാര്യ റിതിക സച്ദേവിന്റെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത് ഇന്ത്യൻ ടീമില്‍ നിന്ന് അവധിയെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ചതോടെ രോഹിതിന് പരമ്പരക്ക് മുന്നോടിയായി ഓസ്ട്രേലിയായിൽ എത്താനാകുമെന്നും റിപ്പോർട്ടുകളുണ്ട്.