മുംബൈ: മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വലിയ പാറ വീണ് യുവതി മരിച്ചു. പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 43-കാരിയായ സ്നേഹൽ ഗുജറാത്തി എന്ന യുവതിയാണ് മരിച്ചത്.(Rock fell on top of a moving car, woman met a tragic end)
ഇവർ സഞ്ചരിച്ച ഫോക്‌സ്‌വാഗൺ വിർടസ് കാറിന് മുകളിലേക്കാണ് പാറ പതിച്ചത്. പാറയുടെ ആഘാതത്തിൽ കാറിൻ്റെ സൺറൂഫ് തകരുകയും യാത്രക്കാരിയുടെ സീറ്റിൽ ഇരിക്കുകയായിരുന്ന സ്നേഹലിൻ്റെ തലയിലിടിക്കുകയുമായിരുന്നു. സ്നേഹൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.