
മധ്യപ്രദേശ് : ഷിയോപൂരിൽ കനത്ത മഴയെത്തുടർന്ന് റോഡുകൾ തകർന്നു(Road collapses). ഇതോടെ ഇരുചക്ര വാഹന യാത്രക്കർ റെയിൽവേ ട്രാക്ക് ഉപയോഗിക്കാൻ നിർബന്ധിതരായി. ഇതുവഴി നൂറോളം യാത്രക്കാർ പാലം മുറിച്ചു കടന്നതായാണ് വിവരം.
റോഡ് തകർന്നതോടെ നദി മുറിച്ചുകടക്കാനോ സമീപ ഗ്രാമങ്ങളിൽ എത്താനോ മറ്റ് സുരക്ഷിതമായ മാര്ഗങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. യാത്രക്കാർ പാലം കടക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടു.