
ഹൈദരാബാദ്: ദുണ്ടിഗലിൽ വാഹനാപകടത്തിൽ 6 വയസ്സുകാരന് ജീവൻ നഷ്ടമായി(Road accident). അപകടത്തിൽ ബോറാംപേട്ടിലെ ഗീതാഞ്ജലി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഭിമാൻഷു റെഡ്ഡിയാണ് മരിച്ചത്. ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ടിപ്പർ ലോറി ആൺകുട്ടിയുടെ മുകളിലൂടെ കയറി ഇറങ്ങിയതായാണ് വിവരം.
അപകടത്തിൽ ഇരുചക്ര വാഹന യാത്രികയായ സ്ത്രീയ്ക്ക് പരിക്കേറ്റു. ഇവർ തന്റെ മകനെ സ്കൂളിലേക്ക് കൊണ്ടുപോകും വഴി ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.