വാഹനാപകടം: കൊൽക്കത്തയിൽ കാറിടിച്ച് പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു | Road accident

ഞായറാഴ്ച രാത്രി 10:30 ഓടെ പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്.
Road accident
Published on

കൊൽക്കത്ത: ന്യൂ ടൗണിലെ ഇക്കോ പാർക്കിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു(Road accident). ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഇക്കോ പാർക്ക് പോലീസ് സ്റ്റേഷനിലെ ജ്യോതിഷ് ദേബ്നാഥ് (38) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10:30 ഓടെ പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കോൺസ്റ്റബിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com