
പൂനെ: പൂനെ-മുംബൈ എക്സ്പ്രസ് ഹൈവേയിലെ ലോണാവ്‌ല എക്സിറ്റിന് സമീപം ബസ് കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി(Road accident). അപകടത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. ഒമ്പത് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലേക്ക് പോയ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസാണ് അപകടത്തൽപെട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ഒമ്പത് പേരിൽ മൂന്ന് പേരെ സോമാറ്റ്‌നെ ഫാറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ലോണാവ്‌ല സിറ്റി പോലീസ് അപകട മരണത്തിന് കേസെടുത്തു.