
ജയ്പൂർ: രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ഹൈവേയിൽ വാഹനാപകടം (Road accident). കാറും ഡമ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
8 പേരുമായി ബീവാറിൽ നിന്ന് രാജ്സമന്ദിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 4 പേർക്ക് ജീവൻ നഷ്ടമായി. 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാബ രാംദേവ് ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്.