
മഹാരാഷ്ട്ര: മുംബ്രയിൽ കണ്ടെയ്‌നർ ട്രക്ക് ബൈക്കിലിടിച്ച് അപകടമുണ്ടായി(Road accident). അപകടത്തിൽ ബൈക്ക് യാത്രികനും രണ്ട് സുഹൃത്തുക്കളും കൊല്ലപ്പെട്ടു.
മുംബ്രയിലെ ഗാവ്‌ദേവി പ്രദേശത്തെ താമസക്കാരായ ഹസൻ അക്രം ഷെയ്ഖ് (19), മോഹിനിയുദ്ദീൻ മുഹമ്മദ് ഖുസി ഷെയ്ഖ് (19), അഫ്‌സൽ ഷക്കൂർ ഷെയ്ഖ് (22) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തിൽ യുവാക്കൾ ബൈക്കിൽ നിന്ന് കണ്ടെയ്നറിന്റെ ചക്രങ്ങൾക്കടിയിൽ വീണതായാണ് വിവരം. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.