
ന്യൂഡൽഹി: ജയ്പൂരിലെ റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുടുംബങ്ങളിൽ നിന്നുള്ള 7 പേർ കൊല്ലപ്പെട്ടു(Road accident). ഇവർ സഞ്ചരിച്ചിരുന്ന കാര് നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ച് 16 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രിയുണ്ടായ അപകട വിവരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പുറം ലോകം അറിഞ്ഞത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. താഴ്ചയിലേക്ക് മറിഞ്ഞ കാർ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. അതേസമയം കാറിലുണ്ടായിരുന്ന ഏഴ് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയിരുന്നു.