
ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോർ-ഉജ്ജൈൻ റോഡിൽ വാഹനാപകടം(Road accident). ബൈക്കിന് മുകളിലൂടെ ഒരു സ്വകാര്യ ട്രാവലർ ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
അപകടത്തിൽ കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. റിങ്‌ഡോണിയ ഗ്രാമ സ്വദേശികളായ ദമ്പതികളും അവരുടെ ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കുട്ടികളിൽ ഇളയ മകൻ ഐസിയുവിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.