
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ഇരുചക്രവാഹനത്തിന് പിന്നിൽ ട്രക്ക് ഇടിച്ചു കയറി(Road accident). അപകടത്തിൽ 2 പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജ് ലാസ്കർ, ഇർഫാൻ മൊല്ല എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം പരിക്കേറ്റ ഷിൽതു മൊല്ല ഐസിയുവിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് ട്രക്ക് കസ്റ്റഡിയിലെടുത്തു.