ചെന്നൈ : തമിഴ്‌നാട് ഗവർണർ ആർ എൻ രവി വിഭജന ഭീതി ദിനത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തി. വിഭജനത്തിൻ്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (RN Ravi about Partition Horrors Remembrance Day)
കാഫിറുകൾ എന്ന് വിളിച്ച് പതിനായിരങ്ങളെ ജന്മനാട്ടിൽ നിന്ന് പിഴുതെറിഞ്ഞുവെന്ന് അദ്ദേഹം മുസ്ലീം ലീഗിനെ വിമർശിച്ചു. അവർ നിരപരാധികളായ കുട്ടികളടക്കം നിരവധി പേരെ കൊന്നൊടുക്കിയെന്നും അദ്ദേഹം വിമർശിച്ചു.
സമാനശക്തികൾ ഇപ്പോഴും കരുത്താർജ്ജിക്കുകയാണെന്നും, ഇവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു.