പട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിൽ പ്രശാന്ത് കിഷോറിനെ പരിഹസിച്ച് പ്രതിപക്ഷ ആർജെഡി."യുദ്ധക്കളത്തിലേക്ക് പോകുന്നതിനു മുമ്പുതന്നെ അദ്ദേഹം തന്റെ ജൻ സുരാജ് പാർട്ടിക്കു വേണ്ടി തോൽവി സമ്മതിച്ചിരിക്കുന്നു" എന്ന് അവർ പറഞ്ഞു.(RJD mocks Kishor for not contesting Bihar polls)
ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തി പാർട്ടി എടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജൻ സുരാജ് പാർട്ടി സ്ഥാപകൻ കിഷോർ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
അഭിമുഖത്തിൽ, തന്റെ പാർട്ടിക്ക് "150 സീറ്റിൽ താഴെ" എന്നത് പരാജയമായി കണക്കാക്കുമെന്ന് കിഷോർ പറഞ്ഞിരുന്നു.