
ചിത്രഗുപ്തൻ: പട്‌നയിൽ ആർജെഡി നേതാവ് വെടിയേറ്റ് മരിച്ചു(RJD leader dead). ചിത്രഗുപ്തയിലെ മുന്നചക് പ്രദേശത്താണ് സംഭവം നടന്നത്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായി എന്ന അല്ലാ റായി ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രിയാണ് അജ്ഞാതരായ രണ്ട് പേർ രാജ്കുമാറിന് മേൽ നിറയൊഴിച്ചത്. ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നടന്ന കൊലപാതകത്തിൽ ദുരുഹതയുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.