
കൊൽക്കത്ത: പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റ് 'നബന്ന'യിലേക്ക് നടത്തിയ മാർച്ചിൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും അവരെ ആക്രമിച്ചതിനും പൊതു സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തിയതിനും രണ്ട് ബിജെപി എംഎൽഎമാർക്കും ഒരു പാർട്ടി നേതാവിനും മറ്റുള്ളവർക്കുമെതിരെ കൊൽക്കത്ത പോലീസ് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞു.(RG Kar crime anniversary)
ബിജെപി നിയമസഭാംഗങ്ങളായ അശോക് ദിൻഡ, അഗ്നിമിത്ര പോൾ, പാർട്ടി നേതാവ് കൗസ്തവ് ബാഗ്ചി എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ആണ് വിവരം.
കൊൽക്കത്തയിലെയും തൊട്ടടുത്തുള്ള ഹൗറയിലെയും തെരുവുകളിൽ ശനിയാഴ്ച അരാജകത്വവും അക്രമാസക്തമായ പ്രക്ഷോഭവും അരങ്ങേറി. സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കാർ ആശുപത്രിയിലെ ബിരുദാനന്തര ബിരുദ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് ഒരു വർഷം തികയുന്ന ദിവസമായിരുന്നു ശനിയാഴ്ച. ഇരയുടെ അമ്മയെ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.