
റായ്പൂർ: ഛത്തീസ്ഗഡിലെ നക്സൽ വിരുദ്ധ കാമ്പെയ്‌നിൽ 1.18 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചതിനെ തുടർന്ന് 23 മാവോയിസ്റ്റുകൾ കീഴടങ്ങി(Maoists). കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് 1.18 കോടി രൂപയുടെ മൊത്തം ഇനാം ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സുക്മ ജില്ലയിലെ മുതിർന്ന പോലീസിന്റെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെയും മുമ്പാകെയാണ് കീഴടങ്ങിയത്. ഇതിൽ 11 പേർ മാവോയിസ്റ്റു സംഘത്തിലെ മുതിർന്ന പ്രവർത്തകരാണ്. ഇവരുടെ കീഴടങ്ങൽ ബസ്തറിലെ മാവോയിസ്റ്റ് ശക്തികേന്ദ്രത്തിന് വലിയ തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തൽ.