
ഭോപ്പാൽ: മധ്യപ്രദേശിൽ മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ ഉഗാണ്ടൻ സ്ത്രീയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു(drugs). ഭോപ്പാലിലെ പ്രത്യേക ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ ഡിആർഐയുടെ റീജിയണൽ യൂണിറ്റ് അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ നിന്ന് എത്തിയ ഇവരുടെ പക്കൽ നിന്നും കോടിക്കണക്കിന് രൂപയുടെ ക്രിസ്റ്റൽ മെത്ത് ഉദ്യോഗസ്ഥ സംഘ പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, യുവതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടില്ലെന്നും ഡിആർഐ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ ജയിലിൽ സന്ദർശിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.