
മധ്യപ്രദേശ്: ചരിത്ര പ്രസിദ്ധമായ രേവതി ഷൂട്ടിംഗ് റേഞ്ച് വിപുലമായ നവീകരണ പദ്ധതിക്ക് ഒരുങ്ങുന്നു(Revathi Shooting Range). 112.93 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന രേവതി ഷൂട്ടിംഗ് റേഞ്ചിൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
ദേശീയ മത്സരങ്ങൾ നടത്താനും ഒളിമ്പിക് തല പരിശീലന സൗകര്യങ്ങൾ ഒരുക്കാനും പ്രാപ്തിയുള്ള ഒരു പ്രാദേശിക ഷൂട്ടിംഗ് കേന്ദ്രമായി റേഞ്ച് വികസിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റേഞ്ചിനെ ഒളിമ്പിക് തലത്തിലുള്ള ഒരു പ്രാദേശിക കേന്ദ്രമാക്കി ഉയർത്താൻ 60 കോടി രൂപയാണ് സായ് നിക്ഷേപിച്ചത്.
നിലവിൽ, 10 മുതൽ 500 മീറ്റർ വരെ വ്യാപിച്ചുകിടക്കുന്ന ഏഴ് ഇൻഡോർ, ഔട്ട്ഡോർ ഷൂട്ടിംഗ് സൗകര്യങ്ങൾ ഈ റേഞ്ചിലുണ്ട്. ഇത് വിപിലപ്പെടുത്താനാണ് നവീകരണം നടത്തുന്നത്.