
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്ലില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 19,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിരിച്ചുവിടലിന്റെ ഭാഗമായി ടെലികോം മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. 55,000 ജീവനക്കാരില്‍ 35 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് ടെലികോം മന്ത്രാലയത്തിന്റെ നീക്കം. ശമ്പളത്തിനായുള്ള ചെലവ് കുറയ്ക്കാനാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് കേന്ദ്ര സ്ഥാപനത്തിന്റെ വിശദീകരണം. ധനമന്ത്രാലയം ശുപാര്‍ശ അംഗീകരിച്ചാല്‍ നിര്‍ദേശം കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. തുടര്‍ന്നായിരിക്കും പിരിച്ചുവിടല്‍. (BSNL)
2019ല്‍ സ്വയംവിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്)യുടെ ഭാഗമായി 90,000ഓളം ജീവനക്കാരെ ബി.എസ്.എന്‍.എല്‍ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും കേന്ദ്രം പിരിച്ചുവിടലിനായി പദ്ധതിയിടുന്നത്.