
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിരമിച്ച മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ 6 ദിവസത്തെ ഡിജിറ്റൽ അറസ്റ്റിൽ പാർപ്പിച്ചതായി വിവരം(digitally arrest). വിരമിച്ച മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഹർദേവ് സിംഗിന്റെ പക്കൽ നിന്നും 1.29 കോടി രൂപ സംഘം തട്ടിയെടുക്കുകയും ചെയ്തു. ഒരു അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് സി.ബിഐ ഉദ്യോഗസ്ഥരാരാണെന്ന് പറഞ്ഞതായും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉദ്യോഗസ്ഥൻ ഉൾപ്പെട്ടിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞു.
തുടർന്ന് തട്ടിപ്പുകാർ അദ്ദേഹത്തെ ഡിജിറ്റൽ അറസ്റ്റിൽ വരുത്തി ബാങ്ക് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. തുടർന്ന് അക്കൗണ്ടിലെ പണം വെരിഫിക്കേഷനായി വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മിസ്റ്റർ സിങ്ങിന്റെ മകൻ സൈബർ തട്ടിപ്പുകാർക്ക് ആകെ 1.29 കോടി രൂപ പറഞ്ഞ പ്രകാരം അയച്ചു നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ ആയപ്പോൾ സിങ്ങിന്റെ മകൻ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സൈബർ സെൽ അന്വേഷണം തുടരുകയാണ്.