
നോയിഡ: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 1.70 കോടി രൂപ കവർന്ന സംഘം അറസ്റ്റിൽ(digital arrest). സെക്ടർ 62 ൽ താമസിക്കുന്ന വിരമിച്ച ഒരു ഉദ്യോഗസ്ഥനായ ഓംപ്രകാശ് ശ്രീവാസ്തവയാണ് തട്ടിപ്പിന് ഇരയായത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥനെ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ, സെപ്റ്റംബർ 16 ന് ഓംപ്രകാശ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയിരുന്നു. ഇവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തട്ടിയെടുത്ത പണത്തിന്റെ ബാക്കി 174,800 രൂപ സൈബർ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.