
റെവാരി: ഹരിയാനയിലെ റെവാരി ജില്ലയിലെ സൈനാബാദ് ഗ്രാമത്തിൽ വിരമിച്ച സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടറെ 2 പേർ ചേർന്ന് കൊലപ്പെടുത്തി(Retired CRPF Sub-Inspector). നിഹാൽ സിംഗ്(65) ആണ് കൊല്ലപെട്ടത്.
അക്രമികൾ ഇദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് നിറയൊഴിച്ചത്. ശേഷം ഇവർ വീടിന്റെ പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി ഓടി. പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്.
അതേസമയം കുടുംബവുമായി നേരിട്ട് പരിചയമുള്ള ആളാണ് ഇത് ചെയ്തതെന്ന് കുടുംബം ആരോപിച്ചു. മാത്രമല്ല; പ്രതികൾ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കുടുംബം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.