മൊഹാലി: മൊഹാലിയിലെ എയ്‌റോസിറ്റി ബ്ലോക്ക്-സിയിൽ തന്റെ വളർത്തുനായയുമായി നടക്കുന്നതിനിടെ വിരമിച്ച ആർമി ഉദ്യോഗസ്ഥനെ തോക്ക് ചൂണ്ടി കൊള്ളയടിച്ചു(robbery). നാല് ആയുധധാരികൾ ഹോണ്ട സിറ്റിയിൽ എത്തിയ ശേഷം കേണൽ ഗുർജീത് സിംഗിനെ (റിട്ട.) ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയായിരുന്നു.
മോഷണത്തിൽ സിങ്ങിന്റെ സ്വർണ്ണ ബ്രേസ്ലെറ്റും ഐഫോണും കൊള്ളക്കാർ കവർന്നു. എന്നാൽ സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരെയായി ഉപേക്ഷിക്കപ്പട്ട നിലയിൽ ഫോൺ കണ്ടെത്തി. അതേസമയം, ചെളി പുരണ്ട രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളുള്ള ഒരു കാറാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും രജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
കാറിന്റെ ഡാഷ്‌ബോർഡിൽ മിനിയേച്ചർ യൂണിയൻ ജാക്ക് ഫ്ലാഗുകളും ഉണ്ടായിരുന്നു. കാറിൽ 4 ആയുധധാരികളാണ് ഉണ്ടായിരുന്നതെന്നും സിംഗ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.