
മഹാരാഷ്ട്ര: താനെയിലെ ഘോഡ്ബന്ദർ റോഡിൽ ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി(heavy vehicles). അർദ്ധരാത്രി മുതൽ പുലർച്ചെ വരെ മാത്രമേ ഭാരമേറിയ വാഹനങ്ങൾ പാത ഉപയോഗിക്കാൻ പാടുള്ളു എന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
താനെ നഗരത്തിലെ ഘോഡ്ബന്ദർ റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഘോഡ്ബന്ദർ മേഖലയിലെ റോഡ് പണികൾ ഗതാഗതത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
തിങ്കളാഴ്ച രാത്രി ചേർന്ന വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ഉന്നതതല യോഗത്തിന് ശേഷം ഇന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രസ്താവനയിറക്കിയത്.