Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeNationalകുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം: കേന്ദ്രത്തിൻ്റെ ഏകീകൃത നിയമം വരുന്നു...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം: കേന്ദ്രത്തിൻ്റെ ഏകീകൃത നിയമം വരുന്നു | Social media

🎙️ Latest Podcast

ന്യൂഡൽഹി: രാജ്യത്തെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പാരിഭാഷികമായ നിരോധനത്തിന് പകരം, പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ചേക്കും.(Restrictions on children’s social media use, Central government’s unified law coming)

നിലവിൽ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്ത പ്രായപരിധികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് ഒഴിവാക്കി രാജ്യമൊട്ടാകെ ഏകീകൃത സ്വഭാവം കൊണ്ടുവരാൻ മൂന്ന് ഘട്ടങ്ങളിലായി പ്രായപരിധി നിശ്ചയിക്കും. 8 മുതൽ 12 വയസ്സ് വരെ, 12 മുതൽ 16 വയസ്സ് വരെ, 16 മുതൽ 18 വയസ്സ് വരെ എന്നിങ്ങനെയാണിത്.

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ഒരു ദിവസം നിശ്ചിത സമയം മാത്രം അനുവദിക്കുക. വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിൻ ചെയ്യുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഓരോ പ്രായപരിധിയിലുള്ളവർക്കും ലഭ്യമാകേണ്ട ഉള്ളടക്കങ്ങളിലും ലോഗിൻ അനുമതിയിലും മാറ്റങ്ങളുണ്ടാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.