ഇൻഡോറിൽ റോഡിൽ തുപ്പുന്നത് വിലക്കിയതിന് ഭക്ഷണശാല ഉടമയെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി | stabbed

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
stabbed
Published on

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഭക്ഷണശാല ഉടമയെ കുത്തിക്കൊലപ്പെടുത്തി(stabbed). റോഡിൽ തുപ്പുന്നത് വിലക്കിയതിന് തുടർന്നാണ് ധാബ ഉടമയായ ലേഖരാജിനെ(25) മൂന്നംഗ സംഘം കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൃത്യത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ അന്വേഷണത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

രാജ് അഹിർവാർ (19), പവൻ രജക് (20), ജഗദീഷ് സിസോഡിയ (33) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. സംഭവത്തിൽ പോലീസ് തുടരന്വേഷണത്തിന് ഉത്തരവിട്ടതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com