
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ റെസിഡൻഷ്യൽ സൊസൈറ്റിയുടെ മതിൽ തകർന്നു വീണു(wall collapses). ജോധ്പൂരിലെ പാവോട്ട പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്.
അപകടത്തിൽ സൊസൈറ്റിയുടെ ലെയിനിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കെട്ടിടം തകർന്നതിനെ തുടർന്ന് സൊസൈറ്റിയിലെ താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു.